ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...
Come, let us have some tea and continue to talk about happy things.