Skip to main content

Posts

Showing posts from September, 2020

രേവതി പട്ടത്താനം

    കോഴിക്കോട് തളി ക്ഷേത്രത്തിൽ സാമൂതിരി കാലം മുതൽ നടത്തിവന്നിരുന്ന വിജ്ഞാന സദസ്സായിരുന്നു പട്ടത്താനം. ഭട്ട്‌ സ്ഥാനം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പട്ടത്താനം രൂപപ്പെട്ടത്. ഇന്നത്തെ ഡോക്ടറേറ്റ്ന് തുല്യമായ സാമൂതിരി ക്കാലത്തെ പദവി. തുലാമാസത്തിലെ രേവതി നാളിൽ ആരംഭിക്കുന്നതിനാൽ ഇത് രേവതി പട്ടത്താനം ആയി.  തളിക്ഷേത്രത്തിൽ നടത്തുന്ന വിദ്വൽസദസ്സായതിനാൽ തളിത്താനമെന്നും ഇത് അറിയപ്പെടുന്നു. രേവതി നാളിൽ തുടങ്ങി തിരുവാതിര വരെ ഏഴ് ദിവസമാണ് വാഗ്വാദങ്ങൾ നടക്കുക. അവസാന ദിവസം വിജയിയെ നിശ്ചയിച്ച് ഭട്ട് സ്ഥാനവും പണക്കിഴിയും നൽകി സദസ്സ് സമാപിക്കും.   കേരളോത്പത്തി പ്രകാരം ക്രിസ്തുവർഷം 1466നും 1477നും ഇടയിലായിരിക്കം രേവതി പട്ടത്താനം ആരംഭിച്ചതെന്ന് കരുതുന്നു. അന്നത്തെ സാമൂതിരി ആയിരുന്ന മാനവിക്രമനാണ് കോൽക്കുന്നത്ത് ശിവാങ്കൾ എന്ന യോഗീവര്യന്റെ ഉപദേശപ്രകാരം ഇൗ വിദ്വൽ സദസ്സ് ആരംഭിച്ചതെന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും പറയുന്നത്. സാമൂതിരി കുടുംബത്തിലെ തമ്പുരാട്ടിയുടെ ദുരുദ്ദേശപരമായ പ്രവർത്തനങ്ങൾ കാരണം ഒരു പൂർവ്വീകൻ ദുർമരണപ്പെട്ടത്തിന് പരിഹാരമായാണ് യോഗീവര്യൻ പട്ടത്താനം ആരംഭിക്കാൻ നിർദ്ദേശിച്...