വിമാനത്താവളം ഇല്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ Did you know these countries in the world do NOT have airports of their own?
അന്താരാഷ്ട്ര യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവുമാദ്യം നോക്കുക പോകുന്ന ഇടത്തിന് ഏറ്റവുമടുത്തുള്ള വിമാനത്താവളമേതെന്നായിരിക്കും ? പോകുന്ന രാജ്യത്തിന് വിമാനത്താവളമില്ലെങ്കിലോ ? ഹേയ് ! വിമാനത്താവളമില്ലാത്ത രാജ്യമോ ? അങ്ങനെയൊന്നുണ്ടോ എന്നല്ലേ ചോദ്യം . കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ് . വിമാനത്താവളമില്ലെങ്കിലും അതില്‍ മിക്ക രാജ്യങ്ങളും വിനോദ സഞ്ചാര രംഗത്ത് മുന്‍പന്തിയില്‍ തന്നെയാണുള്ളത് . ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സഞ്ചാരികള്‍ തേടിയെത്തുന്ന ഈ രാജ്യങ്ങളില്‍ സ്ഥലപരിമിതി കൊണ്ടാണ് വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാത്തതത്രെ . ഇതാ സ്വന്തമായി വിമാനത്താവളങ്ങള്‍ ഇല്ലാത്ത ലോകരാജ്യങ്ങള്‍ പരിചയപ്പെടാം ... വത്തിക്കാന്‍ സിറ്റി ലോകത്തിലേറ്റവും അധികം വിനോദ സഞ്ചാരികളും തീര്‍ഥാടകരും എത്തിച്ചേരുന്ന വത്തിക്കാന്‍ സിറ്റിയില്‍ വിമാനത്താവളമില്ലെന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും . ഇറ്റലിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പരമാധികാര രാജ്യമായ വത്തിക്കാന്‍ ക്രിസ്തീയ വിശ്വാസികള്‍ ഏറ്റവുമധികം എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് . റോമ...