വിമാനത്താവളം ഇല്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ Did you know these countries in the world do NOT have airports of their own?
![]() |
അന്താരാഷ്ട്ര യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവുമാദ്യം നോക്കുക പോകുന്ന ഇടത്തിന് ഏറ്റവുമടുത്തുള്ള വിമാനത്താവളമേതെന്നായിരിക്കും? പോകുന്ന രാജ്യത്തിന് വിമാനത്താവളമില്ലെങ്കിലോ?
ഹേയ്! വിമാനത്താവളമില്ലാത്ത രാജ്യമോ? അങ്ങനെയൊന്നുണ്ടോ എന്നല്ലേ ചോദ്യം. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ്. വിമാനത്താവളമില്ലെങ്കിലും അതില്‍ മിക്ക രാജ്യങ്ങളും വിനോദ സഞ്ചാര രംഗത്ത് മുന്‍പന്തിയില്‍ തന്നെയാണുള്ളത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സഞ്ചാരികള്‍ തേടിയെത്തുന്ന ഈ രാജ്യങ്ങളില്‍ സ്ഥലപരിമിതി കൊണ്ടാണ് വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാത്തതത്രെ. ഇതാ സ്വന്തമായി വിമാനത്താവളങ്ങള്‍ ഇല്ലാത്ത ലോകരാജ്യങ്ങള്‍ പരിചയപ്പെടാം...
വത്തിക്കാന്‍ സിറ്റി
ലോകത്തിലേറ്റവും അധികം വിനോദ സഞ്ചാരികളും തീര്‍ഥാടകരും എത്തിച്ചേരുന്ന വത്തിക്കാന്‍ സിറ്റിയില്‍ വിമാനത്താവളമില്ലെന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. ഇറ്റലിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പരമാധികാര രാജ്യമായ വത്തിക്കാന്‍ ക്രിസ്തീയ വിശ്വാസികള്‍ ഏറ്റവുമധികം എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ്. റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ സിറ്റി വെറും 0.44 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ വത്തിക്കാനില്‍ എത്തുവാന്‍ തൊട്ടടുത്തുള്ള ഇറ്റലിയിലെ റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി ഫ്യൂമിസിനോ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ഇവിടെ നിന്നും വത്തിക്കാന്‍ സിറ്റിയിലേക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്.
മൊണാക്കോ.
മൊണോക്കോ എയര്‍പോര്‍ട്ട് എന്നു ഇന്‍റര്‍നെറ്റില്‍ തിരഞ്ഞാല്‍ ഉത്തരം ലഭിക്കുക നൈസ് കോട്ടെ ഡിയാസുര്‍ എന്നായിരിക്കും. കാരണം മറ്റൊന്നുമല്ല, ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ മൊണാക്കോയ്ക്കും സ്വന്തമായി വിമാനത്താവളമില്ല. എന്നാല്‍ അതിന്‍റെയൊരു കുറവ് ഇവിടെ അനുഭവപ്പെടില്ല. കാരണം അടുത്തുള്ള ഫ്രാന്‍സിലെ നൈസ് കോട്ടെ ഡിയാസുര്‍ വിമാനത്താവളം 86 ല്‍ അധികം രാജ്യങ്ങളുമായാണ് ലിങ്ക് ചെയ്തിരിക്കുന്നത്. റെയില്‍ വഴിയും റോഡ് വഴിയുമാണ് മൊണാക്കോ മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുന്നത്. ഫോര്‍മുല വണും ഫോര്‍മുല ഇയും നടക്കുന്ന മോണ്ടെ കാര്‍ലോ സര്‍ക്യൂട്ട് സ്ഥിതി ചെയ്യുന്നതും ഈ കൊച്ച് രാജ്യത്തിലാണ്. രണ്ട് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തില്‍ 40000 ആളുകള്‍ മാത്രമാണ് വസിക്കുന്നത്. ഇവിടെ നിന്നും വെറും 30 മിനിറ്റ് മാത്രം അകലെയാണ് തൊട്ടടുത്തുള്ള നൈസ് കോട്ടെ ഡിയാസുര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നൈസ് വിമാനത്താവളത്തിലെത്തി കാര്‍ വഴി സഞ്ചാരികള്‍ക്ക് ഈ രാജ്യത്തിലേക്ക് പ്രവേശിക്കാം
സാന്‍ മാരിനോ
വത്തിക്കാനില്‍ നിന്നും റോമില്‍ നിന്നും ഏറെയകലെയല്ലാതെ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സാന്‍ മാരിനോ. ഇറ്റലിയാല്‍ പൂര്‍ണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യം കൂടിയാണ്. ജനസംഖ്യ വളരെയധികമില്ലാത്ത ഈ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും ഇറ്റലിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. സാന്‍ മാരിനോയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റിമിനി എന്ന ഇറ്റാലിയന്‍ മുന്‍സിപ്പാലിറ്റിയിലാണ് ഏറ്റവുമടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ബൊലോഗ്നാ, ഫ്ലോറന്‍സ്, പിസാ, വെനീസ് തുടങ്ങിയ വിമാനത്താവളങ്ങളും സാന്‍ മാരിനോയ്ക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത്
ആന്‍ഡോറ
മൊണോക്കയെ അപേക്ഷിച്ച് വിസ്തൃതിയില്‍ ഭീമാകാരനും ജനസംഖ്യയില്‍ ഇരട്ടിയുമാണ് ആന്‍ഡോറയുടെ പ്രത്യേകത. മുന്‍പ് പറഞ്ഞ രാജ്യങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുവാന്‍ സ്ഥലമിവ്വാത്തതാണ് പ്രശ്നമെങ്കില്‍ ആന്‍ഡോറയ്ക്ക് ഉള്ള സ്ഥലത്തെ മലകളും കുന്നുകളുമാണ് തടസ്സമായി നിലനില്‍ക്കുന്നത്. സ്പെയിനിന്‍റെയും ഫ്രാന്‍സിന്‍റെയും അതിര്‍ത്തിയിലായ സ്ഥിതി ചെയ്യുന്ന ആന്‍ഡോറയ്ക്കു ചുറ്റും ഈ രണ്ടു രാജ്യങ്ങളിലേയും അഞ്ച് എയര്‍പോര്‍ട്ടുകളുണ്ട്. ഈ വിമാനത്താവളങ്ങളില്‍ നിന്നും വെറും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ ആന്‍ഡോറയിലെത്താം.
ലിക്റ്റൻസ്റ്റൈൻ
യൂറോപ്പിലെ വളരെ ചെറിയ രാജ്യങ്ങളിലൊന്നാണ് ലിക്റ്റൻസ്റ്റൈൻ. സ്വിറ്റ്സര്‍ലന്‍ഡും ഓസ്ട്രിയയുമായി അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യത്തിന് 160 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നാല്പതിനായിരത്തോളം ആളുകള്‍ വസിക്കുന്ന രാജ്യമാണ്. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നുകൂടിയാണ് ലിക്റ്റൻസ്റ്റൈൻ. സ്വിറ്റ്സർലൻഡിലെ സെന്‍റ് ഗാലെന്‍ ആള്‍ട്ടെര്‍ഹെയ്ന്‍ വിമാനത്താവളമാണ് ലിക്റ്റൻസ്റ്റൈന് ഏറ്റവും അടുത്ത വിമാനത്താവളം. 120 കിലോമീറ്റര്‍ അകലെയുള്ള സൂറിച്ച് വിമാനത്താവളമാണ് പ്രദേശവാസികള്‍ കൂടുതലും ഉപയോഗിക്കുന്നത്.






Comments
Post a Comment