Skip to main content

ചൈനയിലെ ക്വിനായി തടാകത്തിന്റെ അടിയിലെ പുരാതന നഗരം Ancient Underwater City Submerged in China's Qiandao Lake



ചൈനയിലെ ക്വിനായി തടാകത്തിൽ നോക്കിയാൽ അസാധരണമായി എന്തൊ ങ്കിലും മുണ്ടെന്ന് ഊഹിക്കാൻ കഴിയില്ല
എന്നാൽ ഈ തടാകത്തിന്റെ അടിയിൽ നിദ്രകെള്ളുന്ന ഒരു നഗരം മുണ്ട് ' പുരതാന കാലത്ത് മിംഗ് .ക്വിങ്് രാജാ വംശങ്ങൾ നിലനിർത്തി സംരക്ഷിച്ച നഗരം
 

എന്നാൽ 1959-ൽ  ചൈന മുക്കിയ ഒരു നഗരം ഇപ്പോള്‍ ഡൈവേഴ്സിന്റെ സ്വര്‍ഗമാണ്. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്തിരുന്ന ലയണ്‍ സിറ്റി എന്നറിയപ്പെട്ട ഷിചെന്‍ഗ് നഗരം ഇന്നില്ല, അവിടെ മുകളില്‍ നിന്നും നോക്കിയാല്‍ വെള്ളം മാത്രമാണ് കാണുക. ഇനി എങ്ങിനെ ഈ നഗരം മുങ്ങിയെന്ന് അറിയേണ്ടേ? ചൈന മുക്കുകയായിരുന്നു ഈ നഗരത്തെ. 56 വര്‍ഷം മുന്‍പുവരെ ഇവിടം ചൈനീസ് കിഴക്കന്‍ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രവും, വാണിജ്യ തലസ്ഥാനവും ഒക്കെ ആയിരുന്നു. തങ്ങളെ ബാധിച്ചിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ചൈനാ എടുത്ത തീരുമാനമാണ് ഈ നഗരത്തിന്റെ ഭാവി വെള്ളത്തിനടിയില്‍ ആക്കിയത്.
പ്രദേശവാസികളായ 300 '000 ആളു ക ളെ അവിടെ നിന്നു മാറ്റി പാർപ്പിച്ചതിനുശോഷമാണ് നാഗരത്തെ മുക്കിയത്

ഷിചെന്‍ഗ് നഗരത്തിന്റെ ചുറ്റുഭാഗവും 5 പര്‍വ്വതങ്ങള്‍ നിലകൊണ്ടിരുന്നു. ആ പര്‍വ്വതങ്ങളെ അണക്കെട്ടാക്കി എന്ത് കൊണ്ട് ഈ നഗരത്തെ ഒരു കൂറ്റന്‍ മനുഷ്യനിര്‍മ്മിത തടാകം ആക്കിക്കൂടാ എന്നായിരുന്നു ചൈനക്കാരുടെ ചിന്ത. അവരത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. അതിനു ശേഷം അതിലെ വെള്ളം ഉപയോഗിച്ച് അടുത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷപ്രവര്‍ത്തിപ്പിക്കുകയും അവരുടെ വൈദ്യുത പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഷിചെന്‍ഗ് നഗരത്തിന്റെ അന്ത്യം അങ്ങിനെ ക്വിയാന്‍ണ്ടോ എന്ന മനുഷ്യ നിര്‍മിത തടാകത്തിന്റെ ഉദയത്തിനു നിമിത്തമായി. ഇപ്പോള്‍ ഷിചെന്‍ഗ് നഗരത്തിനു മുകളില്‍ 135 ഓളം അടിയാണ് വെള്ളമുള്ളതു.

 മറ്റേതൊരു രാജ്യത്തും ആണെങ്കില്‍ അത് അവിടം കൊണ്ട് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ചൈനക്കാര്‍ വീണ്ടും ചിന്തിച്ചു. എന്ത് കൊണ്ട് വെള്ളത്തിനടിയിലായ ആ പഴയ നഗരത്തെ ഒരു വിനോദ സഞ്ചാര മേഖലയാക്കി അവിടേക്ക് ട്രിപ്പ് സംഘടിപ്പിച്ചു കൂടാ? വന്‍ വരുമാനം നല്‍കിയേക്കാവുന്ന ആ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി പഴയ നഗരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടി ചൈന മുങ്ങല്‍ വിദഗ്ദരുടെ ഒരു സംഘത്തെ 135 അടി താഴ്ചയിലേക്ക് പറഞ്ഞയച്ചു. അവര്‍ കൊണ്ട് വന്നു പറഞ്ഞ വിവരങ്ങളും ചിത്രങ്ങളും അത്ഭുതം ജനിപ്പിക്കുന്നതായിരുന്നു. 56 വര്‍ഷം മുന്‍പ് വെള്ളത്തിനടിയിലായ ആ നഗരം ഏറെക്കുറെ അതുപോലെ തന്നെ നിലകൊള്ളുന്നു എന്ന സന്തോഷ വാര്‍ത്തയാണ് അവര്‍ ലോകത്തിനു നല്‍കിയത്.

അന്നത്തെ നഗരത്തിന്റെ മെയിന്‍ ഗേറ്റും മരത്തിലും, കല്ലിലും ഉള്ള വാസ്തു ശില്‍പ്പങ്ങളും ഒരു കേടുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുകയാണത്രെ. ഒറ്റ രാത്രിയും പകലും കൊണ്ട് വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങി പോയ ആ പഴയ നഗരം ഒരു വിനോസഞ്ചരകേന്ദ്രം മാക്കി തിർക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത് ഇപ്പോൾ ഒരു സാധരണ ആ ആധുനിക നഗരം വെളളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന രൂപത്തിൽ ആണ് നിലകൊള്ളുന്നത്

Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍…….!!!!

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.  വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...