Skip to main content


തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം.

മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം

വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം.

കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐവർ മഠം. മഹാഭാരതം ഭരതഖണ്ഡം സമാപ്തം എന്നവസാനിപ്പിച്ചു പാണ്ഡവരും ശ്രീകൃഷ്ണനും സ്വർഗ്ഗാരോഹണം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്നിടം. ആ ഓർമകൾ കൊണ്ടാകണം ആത്മാക്കൾ ഉറങ്ങാനായി തിരഞ്ഞെടുത്തത്.

ഒരിക്കലും തീയണയാത്ത ചുടലപ്പറമ്പിൽ, വികാരവിഷോപങ്ങളെ ഒതുക്കി നിളയെ നോക്കി ആൽത്തറയിൽ നമുക്കിരിക്കാം അൽപ്പനേരം. ദിവസത്തിൽ അനേകം മൃതശരീരങ്ങൾ എരിയുന്ന ഈ നിളാതീരം കുന്നോളമുള്ള സ്വപ്നങ്ങളെ ബാക്കിവെച്ചു കടന്നു പോയ ആത്മാക്കളുടെ വിഹാരഭൂമിയാണ്.

Comments

Popular posts from this blog

ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍…….!!!!

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.  വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...