Skip to main content

കുളക്കോഴി

അവിശ്വസനീയമായ പല കാര്യങ്ങള്‍ ലോകത്ത് സംഭവിക്കാറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 136000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കുളക്കോഴി വിഭാഗത്തില്‍ പെടുന്ന ഒരു പക്ഷിക്ക് വംശനാശം സംഭവിച്ചത്. പക്ഷേ ഇന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ പല ദ്വീപുകളിലും ഈ പക്ഷിയെ കാണാന്‍ കഴിയും. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും വീണ്ടും ഉയര്‍ത്തെഴുന്നേറ്റു വന്ന ഒരുപക്ഷേ ലോകത്തെ ഏക പക്ഷി വര്‍ഗമായിരിക്കും ഈ വിഭാഗത്തില്‍ പെട്ട കുളക്കോഴികള്‍. ഇവക്കു സംഭവിച്ച ഈ അപൂര്‍വ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍ ഗവേഷകര്‍.

ഇറ്ററേറ്റീവ് ഇവല്യൂഷന്‍ എന്നാണ് കുളക്കോഴികള്‍ക്കു സംഭവിച്ച ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിക്കുന്നത്. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും തിരികെ എത്തിയതിനാലാണ് ഈ പേര് ലഭിയ്ക്കാന്‍ കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അലഡാബ്ര എന്ന ദ്വീപിലാണ് ഇവയെ ഏറ്റവുമധികം ഇന്നു കാണാനാകുക. എന്നാല്‍ ഇതേ ദ്വീപില്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ജീവികളുണ്ടായിരുന്നു എന്ന കണ്ടെത്തലാണ് ഗവേഷകരെ അമ്പരപ്പിച്ചത്. ഇപ്പോഴുള്ള ജീവികള്‍ ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം ദ്വീപിലേക്കെത്തിയതാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത് . അങ്ങനെയിരിക്കെ എങ്ങനെ ഒരു ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ജീവികള്‍ ദ്വീപിലുണ്ടാകും എന്ന ചോദ്യത്തിന് ഗവേഷകര്‍ക്കു ലഭിച്ച ഉത്തരമാണ് ഇറ്ററേറ്റീവ് ഇവല്യൂഷന്‍.

ഒരേ മുന്‍തലമുറയില്‍ പെട്ട ജീവികളില്‍ നിന്ന് രണ്ട് തവണ ഒരു ജീവി പരിണാമത്തിന്റെ ഭാഗമായി ഉണ്ടാകുന്നതിനെയാണ് ഇറ്ററേറ്റീവ് ഇവല്യൂഷന്‍ എന്നു വിളിക്കുന്നത്. റീല്‍ അഥവാ കുളക്കോഴി ഇനത്തില്‍പെട്ട അലഡാബ്രയിലെ ഈ ജീവികള്‍ക്ക് പറക്കാനുള്ള കഴിവില്ല. അതുകൊണ്ട് തന്നെ ഈ ദ്വീപില്‍ വംശനാശം സംഭവിച്ച ശേഷം മറ്റേതെങ്കിലും ദ്വീപില്‍നിന്ന് സമാനമായ പക്ഷിവര്‍ഗം കുടിയേറാനുള്ള സാധ്യതയില്ല. ഇതില്‍തന്നെ പറക്കാന്‍ കഴിവുള്ള ഒരു പൊതു മുന്‍തലമുറ പക്ഷിയില്‍ നിന്ന് രണ്ട് തവണ ഈ പക്ഷികള്‍ ഉരുത്തിരിഞ്ഞു വന്നതാകാം എന്ന നിഗമനത്തിലാണ് ഗവേഷകര്‍.

കഴുത്തിലുള്ള വെള്ള പാണ്ടാണ് ഈ വിഭാഗത്തില്‍ പെട്ട കുളക്കോഴികള്‍ക്ക് വൈറ്റ് ത്രോട്ടഡ് റെയ്ല്‍ എന്ന പേരു ലഭിക്കാന്‍ കാരണമായത്. ജലാശയങ്ങളോടു ചേര്‍ന്നാണ് വൈറ്റ് ത്രോട്ടഡ് റെയിലുകളെ കാണപ്പെടുന്നത്. വെള്ളത്തില്‍ മുങ്ങി ഇര പിടിക്കാന്‍ കഴിവുണ്ടെങ്കിലും ഏറെ നേരം നീന്താനൊന്നും ഇവയ്ക്ക് സാധ്യമല്ല. അതിനാല്‍ തന്നെ സമീപ ദ്വീപുകളില്‍ നിന്നു പോലും പക്ഷികള്‍ കുടിയേറാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു. ഒരു കോഴിയുടെ വലുപ്പമുള്ള ഈ പക്ഷികളുടെ പൂര്‍വികര്‍ മഡഗാസ്‌കറില്‍ നിന്ന് അലഡാബ്രയിലേക്കത്തിയതാകാം എന്നാണു കണക്കു കൂട്ടുന്നത്.

അലഡാബ്ര ദ്വീപസമൂഹത്തിലും സമീപത്തുള്ള മറ്റ് ദ്വീപുകളിലും ഈ പക്ഷികള്‍ക്ക് ശത്രുക്കളില്ല. അതിനാല്‍ തന്നെ ഇവയ്ക്ക് പറക്കേണ്ടി വരാറില്ല. കാലക്രമേണ ഇവയുടെ ശരീര ഭാരം കൂടുകയും ചെയ്തതോടെ പറക്കാനുള്ള ശേഷി ഏതാണ്ട് പൂര്‍ണമായും ഇവയ്ക്ക് നഷ്ടപ്പെട്ടു എന്നാണു കരുതുന്നത്. രണ്ട് തവണയും ഈ ജീവികളുടെ പരിണാമത്തിന് ദ്വീപിലെ സാഹചര്യങ്ങള്‍തന്നെയാണ് നിര്‍ണായകമായതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

ഏകദേശം ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ജലനിരപ്പിലുണ്ടായ വര്‍ധനവാണ് വൈറ്റ് ത്രോട്ടഡ് റെയ്ല്‍ ഇനത്തില്‍ പെട്ട പക്ഷികളിലെ അദ്യപക്ഷികള്‍ക്ക് വംശനാശം സംഭവിക്കാന്‍ കാരണമായത്. അക്കാലത്ത് അലഡാബ്ര ഉള്‍പ്പടെയുള്ള പ്രദേശത്തെ ദ്വീപുകളെല്ലാം വെള്ളത്തിടയില്‍ ആണ്ടുപോയിരുന്നു. ഇതോടെ മേഖലയിലെ ജീവിവര്‍ഗങ്ങളാകെ നശിക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലത്ത് വെള്ളം ഇറങ്ങിയതോടെ ദ്വീപുകള്‍ വീണ്ടും ഉയര്‍ന്നു വരികയും ഇവിടേക്ക് പുതിയ ജീവജാലങ്ങള്‍ കുടിയേറുകയും ചെയ്തു. ഈ കുടിയേറ്റത്തിന്റെ ഭാഗമായെത്തിയ പക്ഷികളില്‍ വൈറ്റ് ത്രോട്ടഡ് റെയ്ലിന്റെ പൂര്‍വികരുമുണ്ടായിരുന്നു. ഇതാണ് ഈ പക്ഷിവംശം പുനര്‍ജനിക്കാന്‍ കാരണമായതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. എന്തായാലും ഈ സത്യം കണ്ട് ശാസ്ത്രലോകം വണ്ടറടിച്ചിരിക്കുകയാണ്.

Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍…….!!!!

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.  വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...