Skip to main content

വൃക്ക





സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ (ഇംഗ്ലീഷ്:Kidney). . യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌.

ഘടന

മനുഷ്യ ശരീരത്തിൽ വക്ഷീയ ചട്ടക്കൂടിനു താഴെ വയറിന്റെ പിൻഭാഗത്തായി കശേരുക്കളുടെ മുൻപിൽ രണ്ട്‌ വശത്തായി ഒരു ജോഡി വൃക്കകൾ സ്ഥിതി ചെയ്യുന്നു. മനുഷ്യശരീരത്തിന്റെ 0.5% ഭര വരുന്ന ഈ അവയവം മുഷ്ടിയോളം വലിപ്പമുള്ളതാണ്. ഹ്രുദയം പമ്പുചെയ്യുന്നതിന്റെ 20% രക്തം വൃക്കകൾ സ്വീകരിക്കുന്നു.

ഓരോ വൃക്കയിലും നെഫ്രോൺ  എന്നറിയപ്പെടുന്ന യൂണിറ്റുകൾ 10 ലക്ഷം വീതം ഉണ്ട്‌. ഓരോ നെഫ്രോണുകളും പ്രത്യേക കോശങ്ങളാൽ നിർമ്മിതമായ കുഴലുകളാണ്.‌ ഈ കുഴലുകളുടെ അറ്റത്ത്‌ വികസിച്ചിരിക്കുന്ന ഒരു ഭാഗമുണ്ട്‌. ഇവ ബൊവ്മാൻസ് ക്യാപ്സ്യൂൾ എന്നറിയപ്പെടുന്നു.

വൃക്കയുടെ പ്രവർത്തനക്ഷമമുള്ള ഭാഗമായ നെഫ്രോണിനെ മൂന്ന്‌ ഭാഗമായി തിരിക്കാം.

_1.വൃക്കയുടെ ഗ്ളോമെറുലസ്_

വൃക്കാ ധമനി വൃക്കക്കുള്ളിൽ വെച്ച് സുക്ഷമ  ലോമികൾ ഉരുണ്ട രൂപത്തിലാവുന്നു. അത് ഒരു നേർത്ത സ്ഥരം കൊണ്ട് മൂടിയിരിക്കും. ഒരു വൃക്കയിൽ ഏകദേശം 15ലക്ഷത്തോളം ഗ്ളോമെറുലസ് ഉണ്ടായിരിക്കും.

_2.ബോമാൻസ് കാപ്സ്യൂൾ_

ഗ്ളോമറുലസ് ഫിൽട്രേറ്റിന് ചുറ്റും ഇരട്ടഭിത്തിയുള്ള ആവരണം.ഗ്ളോമറുലസ് ഫിൽട്രേറ്റ് ശേഖരിക്കുന്നു.

_3.സൂക്ഷ്മ നാളികൾ (kidney tubules)_

ശ്രീരത്തിന്റെ അമ്ലനില ശരിയായി സൂക്ഷിക്കുന്നതും ശരീരത്തിലെ ഈർപ്പ്പ്പം നിലനിർത്താൻ സഹായിക്കുന്നതും സൂക്ഷ്മ നാളികളാണ്.

*പ്രവർത്തനം*

ശരീരത്തിലെ ആകമാനം സന്തുലിത സ്ഥിതി (homoeostasis) നില നിർത്തൽ, അമ്‌ള-ക്ഷാര  ക്രമീകരണം, ലവണ ഗാഡതാ നിയന്ത്രണം (electrolyte balance ), അതികോശ ദ്രാവക (extra cellular fluid) വ്യാപ്ത നിയന്ത്രണം, രക്ത മർദ്ദ നിയന്ത്രണം എന്നീ മേഖലകളിൽ വൃക്കകൾക്കുള്ള പങ്ക് വളരെ നിർണായകമാണ്‌. ഇത്തരം സന്തുലന പ്രവർത്തനങ്ങൾ വൃക്കകൾ സ്വതന്ത്രമായോ, നാളീരഹിത വ്യവസ്ഥകൾ പോലുള്ള അവയവ വ്യവസ്ഥകളോട് സഹകരിച്ചോ സാധ്യമാക്കുന്നു. റെനിൻ, ആഞ്ജിയോടെൻസിൻ II, അൽഡോസ്റ്റീറോൺ, വാസോപ്രെസ്സിൻ (Anti Diuretic Hormone), atrial natriuretic peptide എന്നീ ഹോർമോണുകൾ വൃക്കകളെ ഈ പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിൽ നിന്നുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം

ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി കോശങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന പല തരത്തിലുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം വൃക്കകളുടെ സുപ്രധാന ജോലിയാണ്‌. യൂറിയ, യൂറിക് അമ്ലം എന്നിവ പോലുള്ള നൈട്രജൻ അടങ്ങിയ പാഴ്വസ്തുക്കൾ, മാംസ്യാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ, മർമ്മാംള (Nucleic Acid) ഉപാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ എന്നിവ ഇതിലുൾപ്പെടുന്നു.

അമ്ല-ക്ഷാര ക്രമീകരണം

ബൈകാർബണേറ്റ് (HCO3-) ലവണങ്ങളുടെ നിയന്ത്രണം വഴി വൃക്കകൾ ശരീരത്തിലെ അമ്‌ള-ക്ഷാര ക്രമീകരണം നിർ‌വഹിക്കുന്നു. ശ്വാസകോശങ്ങളും ഇതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.

ശരീരത്തിലെ ജലാംശനിയന്ത്രണം

രക്തത്തിലെ പ്ലാസ്മയിൽ ജലത്തിന്റെ അളവ് കാര്യമായി കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ തലച്ചോറിലുള്ള ഹൈപോതലാമസ് തിരിച്ചറിയുന്നു പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നു. ജലത്തിന്റെ അളവ് കുറയുമ്പോൾ പിറ്റ്യൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന വാസോപ്രെസ്സിൻ (Anti Diuretic Hormone) എന്ന ഹോർമോൺ  വൃക്കാനാളികളിൽ നിന്നുള്ള ജലത്തിന്റെ പുനരാഗിരണം ത്വരിതപ്പെടുത്തുകയും മൂത്രത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.

*വൃക്കയിലെ കല്ല്

യൂരിക് ആസിഡിന്റെ ക്രിസ്റ്റലൈസേഷനും കാൽസ്യം ലവണങ്ങളുടെ അടിഞ്ഞുകൂടലും കൂടിയാവുമ്പോൾ വൃക്കയിൽ കല്ലുകൾ ഉണ്ടാവുന്നു. മൂത്രസഞ്ചിയിലൊ മൂത്രനാലിയിലോ റീനൽ പെല്വിസിലോ ഇതുണ്ടാവാം. മൂർച്ച്യുള്ള അരികുകളുള്ള കല്ലുകൾ വശങ്ങളിൽ തട്ടി മുറിവുണ്ടാകാറുണ്ട്, അതുമൂലം രക്തസ്രാവവും. ഇതിനെ റീനൽ കോളിക് എന്നു പറയുന്നു

Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ലിവര്‍ ക്യാന്‍സര്‍, പ്രാരംഭ ലക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും രണ്ടാമത്തെ വലിയ അവയവവും കൂടിയാണിത്. ആരോഗ്യകരമായ ഒരു ജീവിതത്തിന് കരളിന്‍റെ ശരിയായ പ്രവര്‍ത്തനം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ന് ഏറെ കണ്ടുവരുന്ന മാരകമായ ഒരു രോഗമാണ് കരളിലുണ്ടാകുന്ന ക്യാന്‍സര്‍. കരളിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംശയങ്ങള്‍ തോന്നിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ടാവാം. ഇവ നേരത്തെ മനസിലാക്കിയിരുന്നാല്‍ തുടക്കത്തില്‍ തന്നെ ശരിയായ വൈദ്യസഹായം നേടാനാവും. ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ വേഗത്തില്‍ രോഗമുക്തി നേടാനാവും. കരളിലെ ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളും, പൊതുവായ സൂചനകളുമാണ് ഇവിടെ പറയുന്നത്. മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിന്‍റെ പ്രവര്‍ത്തനത്തിലുള്ള തകരാറാണ്. കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ശരീരത്തില്‍ ബിലിറൂബിന്‍ പെരുകുന്ന അവസ്ഥയുണ്ടാക്കും. കരളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായി മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടാറുണ്ട്. ശരീരഭാരം കുറയല്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ ശരിയായി നടത്തിക്കൊണ്ട് പോകാന്‍ സഹായിക്കുന്ന അവയവമാണ് കരള്‍. കരളിന്‍റെ പ...

ചൈനയിലെ ക്വിനായി തടാകത്തിന്റെ അടിയിലെ പുരാതന നഗരം Ancient Underwater City Submerged in China's Qiandao Lake

ചൈനയിലെ ക്വിനായി തടാകത്തിൽ നോക്കിയാൽ അസാധരണമായി എന്തൊ ങ്കിലും മുണ്ടെന്ന് ഊഹിക്കാൻ കഴിയില്ല എന്നാൽ ഈ തടാകത്തിന്റെ അടിയിൽ നിദ്രകെള്ളുന്ന ഒരു നഗരം മുണ്ട് ' പുരതാന കാലത്ത് മിംഗ് .ക്വിങ്് രാജാ വംശങ്ങൾ നിലനിർത്തി സംരക്ഷിച്ച നഗരം   എന്നാൽ 1959-ൽ  ചൈന മുക്കിയ ഒരു നഗരം ഇപ്പോള്‍ ഡൈവേഴ്സിന്റെ സ്വര്‍ഗമാണ്. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്തിരുന്ന ലയണ്‍ സിറ്റി എന്നറിയപ്പെട്ട ഷിചെന്‍ഗ് നഗരം ഇന്നില്ല, അവിടെ മുകളില്‍ നിന്നും നോക്കിയാല്‍ വെള്ളം മാത്രമാണ് കാണുക. ഇനി എങ്ങിനെ ഈ നഗരം മുങ്ങിയെന്ന് അറിയേണ്ടേ? ചൈന മുക്കുകയായിരുന്നു ഈ നഗരത്തെ. 56 വര്‍ഷം മുന്‍പുവരെ ഇവിടം ചൈനീസ് കിഴക്കന്‍ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രവും, വാണിജ്യ തലസ്ഥാനവും ഒക്കെ ആയിരുന്നു. തങ്ങളെ ബാധിച്ചിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ചൈനാ എടുത്ത തീരുമാനമാണ് ഈ നഗരത്തിന്റെ ഭാവി വെള്ളത്തിനടിയില്‍ ആക്കിയത്. പ്രദേശവാസികളായ 300 '000 ആളു ക ളെ അവിടെ നിന്നു മാറ്റി പാർപ്പിച്ചതിനുശോഷമാണ് നാഗരത്തെ മുക്കിയത് ഷിചെന്‍ഗ് നഗരത്തിന്റെ ചുറ്റുഭാഗവും 5 പര്‍വ്വതങ്ങള്‍ നിലകൊണ്ടിരുന്നു. ആ പര്‍വ്വതങ്ങളെ അണക്കെട്ടാക്കി എന്...