Skip to main content

ബഹിരാകാശ കോളനികളിൽ രാപ്പാർക്കാം






ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഒടുവില്‍ ബഹിരാകാശ പദ്ധതികളെക്കുറിച്ച് മനസ് തുറന്നു. ജെഫ് ബെസോസിന്റെ ലൂണാര്‍ ലാണ്ടര്‍ എന്ന വ്യോമയാന കമ്പനി വര്‍ഷങ്ങളായി നടത്തുന്ന രഹസ്യ ഗവേഷണങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം പുറത്തുവിട്ടു. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുന്നതിനൊപ്പം ഒരു കോടി വരെ മനുഷ്യര്‍ പാര്‍ക്കുന്ന ബഹിരാകാശ കോളനികള്‍ നിര്‍മ്മിക്കുകയാണ് ബെസോസിന്റെ സ്വപ്‌ന പദ്ധതി.


1970ല്‍ ഭൗതികശാസ്ത്രജ്ഞനായ ജെറാര്‍ഡ് ഒ നീലാണ് ഇത്തരം മനുഷ്യര്‍ക്ക് താമസിക്കാനാകുന്ന ബഹിരാകാശ കോളനികളെന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ജെഫ് ബെസോസിന്റെ അധ്യാപകനായിരുന്നു ജെറാര്‍ഡ് ഒ നീല്‍. നഗരങ്ങളും കൃഷിയിടങ്ങളും കാടുകളും അടങ്ങുന്നതാണ് ഇത്തരം ബഹിരാകാശ കോളനികള്‍. ഭൂമിയില്‍ നിന്നും അധികം അകലെയല്ലാതെയാകും ഇത്തരം ബഹിരാകാശ കോളനികളുണ്ടാകുക.

സുഖവാസകേന്ദ്രമായ മക്കാവുവിലെ ഏറ്റവും നല്ല ദിവസത്തെ കാലാവസ്ഥ എന്നും ഉണ്ടായാല്‍ എങ്ങനെയിരിക്കും? അതുപോലെയായിരിക്കും തന്റെ ബഹിരാകാശ കോളനിയിലെ കാലാവസ്ഥയെന്നാണ് ജെഫ് ബെസോസിന്റെ അവകാശവാദം. മഴ, ഭൂമികുലുക്കം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളോ ദുരന്തങ്ങളോ ഈ ബഹിരാകാശ കോളനികളിലുണ്ടാകില്ല. മൈലുകള്‍ നീളമുണ്ടാകും ഇത്തരം ബഹിരാകാശ കോളനികള്‍ക്ക്. ഇത്തരത്തിലുള്ള ചില ബഹിരാകാശ കോളനികളില്‍ ഗുരുത്വം പൂജ്യമായിരിക്കും. ഇത്തരം കോളനികളില്‍ മനുഷ്യര്‍ക്ക് പറന്നു നടക്കാന്‍ പോലുമാകും.


ഒറ്റ ദിവസം കൊണ്ട് എത്താവുന്ന ദൂരത്തിലായിരിക്കും ഇത്തരം ബഹിരാകാശ കോളനികളുണ്ടാവുക. നിലവില്‍ ഇത്തരം ബഹിരാകാശ കോളനികളിലേക്ക് പോകണമെങ്കില്‍ വലിയ തുക മുടക്കേണ്ടി വരുമെന്നും ജെഫ് ബെസോസ് ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍…….!!!!

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.  വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...