Skip to main content

നായ്‍ക്കള്‍ ചാടി ആത്മഹത്യ ചെയ്യുന്ന പാലം



സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്‍ഗോ നഗരത്തിന് അടുത്ത് ഓവര്‍ട്ടണ്‍ എന്നൊരു പാലമുണ്ട്. 1895ല്‍ പണി കഴിപ്പിച്ച ഈ പാലത്തിന് മരണത്തിന്‍റെ പാലം എന്നൊരു പേരുകൂടിയുണ്ട്. മനുഷ്യരല്ല മറിച്ച് നായകളാണ് ഈ പാലത്തില്‍ നിന്ന് ചാടി മരിച്ചിരുന്നത്.


ചരിത്ര പ്രാധാന്യം ഏതുമില്ലെങ്കിലും സ്കോട്ടലണ്ടിലെ ഓവർ ടോൺ പാലത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് കൗതുകകരവും നിഗൂഢവുമായിരിക്കും എന്ന് കരുതുന്നു.
1895 ൽ HE മിൽനർ പണി കഴിപ്പിച്ച ഓവർ ടോൺ പാലം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചത് (കുപ്രസിദ്ധി എന്നും പറയാം ) പാലവുമായി ബന്ധപ്പെട്ട നിഗൂഢതകളുടെ പേരിലാണ്. ഓവർട്ടോൺ എസ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ നായകളുമായി പോയാൽ പാലത്തിന്റെ ഒരു പ്രത്യേക പോയിന്റിൽ എത്തിയാൽ തികച്ചും നിഗൂഢമായ കാരണത്താൽ നായകൾ പെട്ടെന്ന് തന്നെ കൈവരിയുടെ മുകളിലൂടെ 50 അടിയോളം താഴേക്ക് കുതിച്ച് ചാടി ആത്മഹത്യ ചെയ്യുന്നു.

അത്ഭുതകരവും നിഗൂഢവുമായ കാര്യങ്ങൾ എന്തെന്നാൽ നായകൾ എല്ലാം തന്നെ പാലത്തിന്റെ ഒരേ വശത്തുകൂടി ഒരേ പോയന്റിൽ നിന്നുമാണ് താഴെയുള്ള പാറയിലേക്ക് ചാടി ചാകുന്നത്. വർഷത്തിൽ 50 ഓളം നായകൾ ഇങ്ങനെ ചാടി ആത്മഹത്യ ചെയ്യുന്നു. 1950 മുതൽ ഇന്നുവരെ 500 ഓളം നായകൾ ഇങ്ങനെ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ടിവിടെ.
പല Animal Habits experts ഉം മനശസ്ത്ര വിദഗ്ദൻമാരും പരിക്ഷണ നിരീക്ഷണങ്ങൾ നടത്തിയെങ്കിലും ഈ പ്രതിഭാസത്തിന് തൃപ്തികരമായൊരു വിശദീകരണം നൽകുവാനോ കാരണം കണ്ടെത്തുവാനോ ആർക്കും കഴിഞ്ഞിട്ടില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ നായ്‍ക്കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് എന്നതിന് കൃത്യമായ ഉത്തരം ഇതുവരെയില്ല. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഏതാണ്ട് 50 പട്ടികള്‍ ഈ പാലത്തില്‍ നിന്ന് ചാടിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് ചാടിച്ചത്ത പട്ടികളുടെ എണ്ണമാണ്. ചാടിയെങ്കിലും രക്ഷപെട്ട നായ്‍ക്കളുടെ എണ്ണം 600 കടക്കും.

ഈ ചാട്ടങ്ങള്‍ക്ക് പിന്നിലും ചില വസ്‍തുതകള്‍ ഉണ്ട്. ഉദാഹരണത്തിന് വേട്ടപ്പട്ടി ഇനത്തില്‍പ്പെട്ട നായ്‍ക്കളാണ് ഇവിടെ നിന്ന് ചാടിയിട്ടുള്ളത്. മണം പിടിക്കാനുള്ള കഴിയും നീണ്ട മുക്കുകളുമുള്ള നായ്‍ക്കള്‍ ഒരു പ്രത്യേക സ്ഥലത്ത് നിന്നാണ് ചാടാറുള്ളത്. അതും നല്ല വെയിലുള്ള ദിവസങ്ങളില്‍.

ഇതിനെല്ലാം പിന്നില്‍ എന്തെങ്കിലും സ്ഥിരീകരണമുണ്ടോ. നായ്‍ക്കള്‍ക്ക് അങ്ങനെ ആത്മഹത്യ ചെയ്യാനുള്ള കഴിവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിശക്തമായ രീതിയില്‍ എന്തെങ്കിലും മണം പിടിച്ചതിന് ശേഷം അത് പിന്തുടരാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് നായ്‍ക്കള്‍ ചാടുന്നത് എന്ന നിഗമനത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

പ്രേതബാധയോ ആത്മഹത്യ ചെയ്യാനുള്ള നായ്‍ക്കളുടെ ആഗ്രഹമോ ഒന്നുമല്ല മറിച്ച് അബദ്ധത്തില്‍ ഉയരത്തില്‍ നിന്ന് ചാടാനുള്ള ത്വരയാണ് നായ്‍ക്കളെ കൊല്ലുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളിലാണ് പട്ടികള്‍ ആത്മഹത്യ ചെയ്യാനെത്തുന്നത്. നീണ്ട മൂക്കുകളുള്ള വര്‍ഗത്തില്‌പെട്ട പട്ടികളാണ് ഇവിടെ ജീവനൊടുക്കിയവര്‍. 2005ല്‍ ആറ് മാസത്തിനിടയില്‍ 5 പട്ടികളാണ് ഓവര്‍ടൗണ്‍ ബ്രിഡ്ജില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

പട്ടികള്‍ ജീവനൊടുക്കുന്നതിന്റെ നിഗൂഡത കണ്ടെത്താന്‍ സ്‌കോട്ട്‌ലന്റിലെ മൃഗപരിപാലന സംഘം ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. 1859ലാണ് ആര്‍ച്ച് ആകൃതിയിലുള്ള ഈ പാലം നിര്‍മ്മിച്ചത്. 1950,,,,  60കളിലാണ് മൂക്ക് നീണ്ട കോളി വര്‍ഗത്തില്‌പെട്ട പട്ടികള്‍ പാഞ്ഞെത്തി പാലത്തില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.

പാലത്തില്‍ നിന്നും 50 അടി താഴ്ചയിലേയ്ക്കാണ് പട്ടികള്‍ എടുത്തുചാടുന്നത്. ചില പട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടാലും വീണ്ടും പാലത്തില്‍ നിന്ന് എടുത്തുചാടി ജീവനൊടുക്കും. പ്രശസ്ത Animal Habit Expert ഡേവിട് Sexton നടത്തിയ പരീക്ഷണങ്ങൾ അവയിൽ ചിലതാണ്.: കാഴ്ച്ച, മണം, ശബ്ദം എന്നീ ഘടകങ്ങൾ പരിഗണിച്ചുള്ള പരീക്ഷണത്തിൽ Sexton ശ്രദ്ധ കേന്ദ്രീകരിച്ചത് എലികൾ, മിങ്കുകൾ അണ്ണാൻ തുടങ്ങിയ ജീവികളുടെ മണം കേന്ദ്രികരിച്ചായിരുന്നു.

പത്ത് നായ്ക്കളെ അഴിച്ച് വിട്ടുള്ള പരീക്ഷണത്തിൽ രണ്ട് നായ്ക്കൾ യാതൊരു പ്രതികരണവും കാണിച്ചിട്ടില്ല മറ്റ് നായ്ക്കൾ താഴേക്ക് കുതിച്ച് ചാടുവാൻ ശ്രമിച്ചു.സെക്സ്റ്റൺ ചുരുക്കുന്നു. " കൃത്യമായ കാരണം ചൂണ്ടി കാണിക്കുവാൻ കഴിയുന്നില്ല എങ്കിലും പാലത്തിന്റെ അടിയിൽ നിന്നും വരുന്ന എലികളുടെയും മങ്കുകളുടെയും മൂത്രത്തിന്റെ മണമായിരിക്കും നായ്ക്കളെ ചാടാൻ പ്രേരിപ്പിക്കുന്നത് '" പക്ഷെ പ്രാദേശിക വേട്ടക്കാരരായ ജോൺ ജോയ്സ് പറയുന്നതും കൂടി പരിഗണിച്ചാൽ ആ പ്രദേശങ്ങളിലെവിടെയും മിങ്കിന്റെ യോ അണ്ണാന്റയോ സാമീപ്യമേയില്ല.ഒരേ വശത്തുകൂടി ഒരേ പോയിന്റ്റിൽ നിന്നു തന്നെ എന്തുകൊണ്ട് എല്ലാ നായ്ക്കളും ചാടുന്നു എന്നതിന് യാതൊരു വിശദീകരണവും ഇന്നും ഇല്ല.

പട്ടികൾ പക്ഷേ ആത്മഹത്യ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ശാസ്ത്രം പറയുന്നത്. മൃഗങ്ങൾക്ക് തന്റെ ജീവിതം സ്വയം അവസാനിപ്പിക്കാൻ തക്ക ബൗദ്ധികനിലവാരമില്ലെന്ന് ശാസ്ത്രം അടിവരയിടുന്നു. മാത്രമല്ല, മരണമടുത്ത മൃഗങ്ങൾ വളരെ ശാന്തമായി തങ്ങളുടെ അവസാനകാലം കഴിച്ചു കൂട്ടാൻ ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെ കുതിച്ചു ചാടാനും ആത്മഹത്യ ചെയ്യാനും മാത്രം അവരിൽ പരിണാമം സംഭവിച്ചിട്ടില്ല.

2005ൽ ഓവർട്ടോൺ പാലത്തിന്റെ നിഗൂഢതകളെപ്പറ്റി പഠിക്കാൻ മൃഗഡോക്ടറായ ഡോക്ടർ ഡേവിഡ് ഒരു ഡോക്യുമെന്ററി ക്രൂയോടൊപ്പം പുറപ്പെട്ടു. ചാട്ടങ്ങൾ നടന്ന അതേ സ്ഥലത്ത് ഡേവിഡ് നിലയുറപ്പിച്ചു. തലച്ചോറിൽ എന്തൊക്കെയോ കുഴഞ്ഞു മറിയുന്നു. വിചിത്രമായ എന്തോ സംഭവിക്കുന്നത് പോലെ.

“ഒരു മനുഷ്യനായ എന്നെ നോക്ക്, പട്ടിയെ മറന്നേക്കൂ- വല്ലാത്ത അവസ്ഥയാണിത്”- ഡേവിഡ് പറഞ്ഞു. അദ്ദേഹം പാലത്തിൽ നിന്നും ചാടിയെങ്കിലും രക്ഷപ്പെട്ട ഒരു പട്ടിയെയും കൂടി തന്റെ ഒപ്പം കൊണ്ട് വന്നിരുന്നു. നേരത്തെ താൻ സഅദിയ സ്ഥലത്തെത്തിയപ്പോൾ പട്ടി പരിഭ്രമിക്കുന്നുണ്ടെന്ന് സാൻസ് മനസ്സിലാക്കി. പട്ടികളുടെ ഏതോ ഒരു ഇന്ദ്രിയത്തിന്റെ പ്രവർത്തനഫലമായാണ് ആത്മഹത്യകൾ നടക്കുന്നതെന്ന് അദ്ദേഹം ഊഹിച്ചു.

നാട്ടുകാർക്ക് മറ്റു ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അടുത്തുള്ള ഫാസ്‌ലൈൻ ന്യൂക്ലിയർ ബേസിൽ നിന്നും വരുന്ന തരംഗങ്ങളാണ് അവരെ ചാടാൻ പ്രേരിപ്പിക്കുന്നതെന്നായിരുന്നു അവരുടെ വാദം. മൃഗങ്ങൾക്ക് മാത്രം കേൾക്കാൻ കഴിയുന്ന വളരെ അസ്വാസ്ഥ്യമുണ്ടാക്കുന്ന ശബ്ദതരംഗങ്ങൾ അവരെ ഉന്മാദാവസ്ഥയിലെത്തിക്കുമെന്നും അതിൽ നിന്നും രക്ഷ നേടാൻ അവർ പാലത്തിൽ നിന്നും ചാടുന്നുവെന്നുമായിരുന്നു നാട്ടുകാരുടെ കണ്ടെത്തൽ. സംഭവം സത്യമാണോ എന്ന് പരീക്ഷിക്കാൻ സാൻസ് പാലവും ചുറ്റുമുള്ള പ്രദേശങ്ങളും വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയെങ്കിലും നാട്ടുകാരുടെ അഭിപ്രായങ്ങൾ സാധൂകരിക്കുന്ന യാതൊന്നും അവിടെ നിന്ന്ലഭിച്ചില്ല. അടുത്ത സാധ്യത പാലത്തിനടിയിൽ അധിവസിക്കുന്ന എണ്ണമറ്റ നീർനായകളുടെയും അണ്ണാന്മാരുടെയും ചുണ്ടെലികളുടെയും മണം പിടിച്ച് ചാടുന്നതാവാമെന്നതായിരുന്നു.

മൂന്നു സംഘങ്ങളിൽ നീർനായയുടെ ഗന്ധം ഏറ്റവും തീവ്രമായതിനാൽ അതാവും കാരണമെന്ന് സാൻസ് വിലയിരുത്തി. നീർനായകൾ പാലത്തിനടിയിൽ പ്രത്യക്ഷപ്പെട്ട 1950 കൾ മുതൽക്കാണ് പട്ടികൾ ചാടാൻ തുടങ്ങിയതെന്ന തെളിവും സാൻസ് തന്റെ കണ്ടുപിടുത്തതിനെ ഊട്ടിയുറപ്പിക്കാൻ നിരത്തി. തൃപ്തികരമായ മറ്റു മറുപടികൾ ഈ വിഷയത്തിൽ ഉണ്ടാവാതിരുന്നത് കൊണ്ട് ആളുകൾ ഇത് വിശ്വസിച്ചു.

മനുഷ്യരും ഇവിടെ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. 1994 ൽ കെവിൻ മോയ് എന്ന വ്യക്തി രണ്ടാഴ്ച്ച മാത്രം പ്രായമുള്ള തന്റെ മകനെ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞ് കൊന്ന് സ്വയം ചാടി മരണത്തിന് ശ്രമിച്ചു.പക്ഷെ മരണപെട്ടില്ല. പിന്നീട് അത്മഹത്യ ചെയ്തു.മോയ് പറഞ്ഞത് തന്റെ മകൻ പിശാചിന്റെ അവതാരമാണെന്നാണ്.

തൊട്ടടുത്ത വലിയ മാൻഷന്റെ ജനലിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന നിഗൂഢവും അപരിചിതവുമായ സ്ത്രീരൂപവുമായി ബന്ധപ്പെടുത്തിയാണ് ഈ ആത്മഹത്യകളെ പ്രാദേശിക വാസികളിൽ ചിലരെങ്കിലും വിശ്വസിക്കുന്നത്.

Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍…….!!!!

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.  വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...