Skip to main content

നീലക്കണ്ണുകളും വെള്ളരോമങ്ങളുമുള്ള ആൽബ ;ലോകത്തിലെ ഒരേയൊരു ആൽബിനോ ഒറാങ് ഉട്ടാൻ!Rare albino orangutan spotted in Kalimantan rainforest




ലോകത്തിൽ അവശേഷിക്കുന്ന ഒരേയൊരു ആൽബിനോ ഒറാങ് ഉട്ടാനെ ബോർണിയോ ദ്വീപിൽ ജീവനോടെ കണ്ടെത്തി. ആൽബ എന്നു പേരു നൽകിയിരിക്കുന്ന ഒറാങ് ഉട്ടാനെ ഒരു വർഷത്തിനു ശേഷമാണ് വീണ്ടും ബോർണിയോ ദ്വീപിലെ മഴക്കാടുകളിൽ കണ്ടെത്തിയത്.

ബോർണിയോ ഒറാങ് ഉട്ടാന്‍ സർവൈവൽ ഫൗണ്ടേഷൻ 2017ലാണ് ആൽബയെ ഏറ്റെടുത്തത്. അതിനുമുൻപ് ഒറാങ് ഉട്ടാനെ ഇന്തോനീഷ്യയ്ക്ക്‌ കീഴിലുള്ള ബോർണിയോ ദ്വീപിന്റെ ഭാഗത്ത് വസിക്കുന്ന ഗ്രാമവാസികൾ വളർത്തുമൃഗമായി കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കണ്ടെത്തുന്ന സമയത്ത് ഭക്ഷണകുറവും നിർജലീകരണവും കീടങ്ങളുടെ ആക്രമണവും മൂലം ക്ഷീണിച്ച നിലയിലായിരുന്നു ആൽബ.
നീലനിറത്തിലുള്ള കണ്ണുകളും വെള്ളരോമങ്ങളുമുള്ള ഒറാങ് ഉട്ടാനെ 2018 അവസാനത്തോടെയാണ് ബോർണിയോ മഴക്കാട്ടിലേക്കു തുറന്നുവിട്ടത്. ആൽബയ്ക്ക്‌ അന്ന് 6 വയസ്സ് പ്രായം ഉണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ബോർണിയോ വനത്തിൽ കണ്ടെത്തിയപ്പോൾ  ആൽബയുടെ ആരോഗ്യം തൃപ്തികരമായിരുന്നുവെന്ന് അധികൃതർവ്യക്തമാക്കി. മരത്തിൽ ഭക്ഷണം തേടുന്ന നിലയിലാണ് ആൽബയെ കണ്ടെത്തിയത്.
അമ്മയിൽ നിന്നും വേർപെട്ട ശേഷം വേട്ടക്കാരുടെ കയ്യിൽ അകപ്പട്ടാകാം ആൽബ നാട്ടിലെത്തിയതെന്നാണു കരുതുന്നത്. ഗ്രാമവാസികളിൽ നിന്നും ഏറ്റെടുത്തശേഷം 2018 ജൂണിൽ ഒറാങ് ഉട്ടാനെ മനുഷ്യനിർമിതമായ പത്ത് ഹെക്ടർ വനത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു . മറ്റ് ഇനത്തിൽപ്പെട്ട 3 ഒറാങ് ഉട്ടാനുകളോടൊപ്പം കഴിഞ്ഞ ആൽബയുടെ ആരോഗ്യസ്ഥിതി അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ആൽബ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുകയും സ്വയം കാര്യങ്ങൾ ചെയ്യാൽ പഠിക്കുകയും ചെയ്തു എന്നുറപ്പാക്കിയ ശേഷമാണ് ബോർണിയോ വനത്തിലേക്കു തിരിച്ചയച്ചത്.
ആൽബിനോ വർഗത്തിൽപ്പെട്ട  ഒറാങ് ഉട്ടാനുകൾക്ക്‌ കാഴ്ചയ്ക്കും കേൾവിക്കും പ്രശ്നമുണ്ടാകുന്നത് സാധാരണമാണ്. ഇതിനുപുറമേ വളർച്ചയെത്തുന്നതോടെ ഇവയുടെ ത്വക്കിൽ അർബുദം ബാധിക്കാനുള്ള സാധ്യതയുമേറെയാണ്. ഇത് പരിഗണിച്ച് പ്രത്യേക പരിരക്ഷണമാണ് ആൽബയ്ക്ക്‌ നൽകിയിരുന്നത്.

Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍…….!!!!

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.  വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...