അന്താരാഷ്ട്ര യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവുമാദ്യം നോക്കുക പോകുന്ന ഇടത്തിന് ഏറ്റവുമടുത്തുള്ള വിമാനത്താവളമേതെന്നായിരിക്കും ? പോകുന്ന രാജ്യത്തിന് വിമാനത്താവളമില്ലെങ്കിലോ ? ഹേയ് ! വിമാനത്താവളമില്ലാത്ത രാജ്യമോ ? അങ്ങനെയൊന്നുണ്ടോ എന്നല്ലേ ചോദ്യം . കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ് . വിമാനത്താവളമില്ലെങ്കിലും അതില്‍ മിക്ക രാജ്യങ്ങളും വിനോദ സഞ്ചാര രംഗത്ത് മുന്‍പന്തിയില്‍ തന്നെയാണുള്ളത് . ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സഞ്ചാരികള്‍ തേടിയെത്തുന്ന ഈ രാജ്യങ്ങളില്‍ സ്ഥലപരിമിതി കൊണ്ടാണ് വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാത്തതത്രെ . ഇതാ സ്വന്തമായി വിമാനത്താവളങ്ങള്‍ ഇല്ലാത്ത ലോകരാജ്യങ്ങള്‍ പരിചയപ്പെടാം ... വത്തിക്കാന്‍ സിറ്റി ലോകത്തിലേറ്റവും അധികം വിനോദ സഞ്ചാരികളും തീര്‍ഥാടകരും എത്തിച്ചേരുന്ന വത്തിക്കാന്‍ സിറ്റിയില്‍ വിമാനത്താവളമില്ലെന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും . ഇറ്റലിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പരമാധികാര രാജ്യമായ വത്തിക്കാന്‍ ക്രിസ്തീയ വിശ്വാസികള്‍ ഏറ്റവുമധികം എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് . റോമ...
കോഴിക്കോട് തളി ക്ഷേത്രത്തിൽ സാമൂതിരി കാലം മുതൽ നടത്തിവന്നിരുന്ന വിജ്ഞാന സദസ്സായിരുന്നു പട്ടത്താനം. ഭട്ട് സ്ഥാനം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പട്ടത്താനം രൂപപ്പെട്ടത്. ഇന്നത്തെ ഡോക്ടറേറ്റ്ന് തുല്യമായ സാമൂതിരി ക്കാലത്തെ പദവി. തുലാമാസത്തിലെ രേവതി നാളിൽ ആരംഭിക്കുന്നതിനാൽ ഇത് രേവതി പട്ടത്താനം ആയി. തളിക്ഷേത്രത്തിൽ നടത്തുന്ന വിദ്വൽസദസ്സായതിനാൽ തളിത്താനമെന്നും ഇത് അറിയപ്പെടുന്നു. രേവതി നാളിൽ തുടങ്ങി തിരുവാതിര വരെ ഏഴ് ദിവസമാണ് വാഗ്വാദങ്ങൾ നടക്കുക. അവസാന ദിവസം വിജയിയെ നിശ്ചയിച്ച് ഭട്ട് സ്ഥാനവും പണക്കിഴിയും നൽകി സദസ്സ് സമാപിക്കും. കേരളോത്പത്തി പ്രകാരം ക്രിസ്തുവർഷം 1466നും 1477നും ഇടയിലായിരിക്കം രേവതി പട്ടത്താനം ആരംഭിച്ചതെന്ന് കരുതുന്നു. അന്നത്തെ സാമൂതിരി ആയിരുന്ന മാനവിക്രമനാണ് കോൽക്കുന്നത്ത് ശിവാങ്കൾ എന്ന യോഗീവര്യന്റെ ഉപദേശപ്രകാരം ഇൗ വിദ്വൽ സദസ്സ് ആരംഭിച്ചതെന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും പറയുന്നത്. സാമൂതിരി കുടുംബത്തിലെ തമ്പുരാട്ടിയുടെ ദുരുദ്ദേശപരമായ പ്രവർത്തനങ്ങൾ കാരണം ഒരു പൂർവ്വീകൻ ദുർമരണപ്പെട്ടത്തിന് പരിഹാരമായാണ് യോഗീവര്യൻ പട്ടത്താനം ആരംഭിക്കാൻ നിർദ്ദേശിച്...