ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തിയിലെ ആയാംകുടി മാംഗോ മെഡോസിനെ പരിചയപ്പെടാം . കേരളത്തിലെ സഞ്ചാരികള്‍ക്കായി ജൈവലോകത്തിന്‍റെ പറുദീസ തീര്‍ക്കാന്‍ ഒറ്റയാനായി സ്വയം ഒരു നിയോഗം ഏറ്റെടുത്തിരിക്കുകയാണ് എന്‍.കെ. കുര്യന്‍ എന്ന കാര്‍ഷിക (സിവില്‍) എഞ്ചിനീയര്‍. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്ത്യയിലും വിദേശത്തുമായി മരം തേടി അലഞ്ഞാണ് പ്രവാസിയായ കടുത്തുരുത്തി കളപ്പുരക്കല്‍ നെല്ലിക്കുഴി കുര്യന്‍ ലോകത്തിലെ ആദ്യത്തെ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്കായ മാംഗോ മെഡോസില്‍ പുതിയൊരു ജൈവ -സസ്യലോകം സൃഷ്ടിച്ചത്. ലോകത്തിലെ അപൂര്‍വ്വമായ പരിസ്ഥിതി - ജൈവ ആവാസ വ്യവസ്ഥയുടെ കണ്ണികള്‍ കൂട്ടിയിണക്കിയ നിര്‍മ്മലമായ ജീവലോകമാണ് മാംഗോ മെഡോസ്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി ആയാംകുടിയിലെ മുപ്പത്തിയഞ്ച് ഏക്കര്‍ ഭൂമിയില്‍ എന്‍.കെ. കുര്യന്‍ എന്ന എഞ്ചിനീയറുടെ കരസ്പര്‍ശം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഹരിതാഭ ഏവരുടേയും മനം കവരുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഊണിലും ഉറക്കത്തിലും മരത്തിന് വേണ്ടി ജീവിതം...
Come, let us have some tea and continue to talk about happy things.